ചെന്നൈ: ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുകയും ആചാരങ്ങളെ അവഹേളിക്കയും ചെയ്തതിനാലാണ് കോവിഡ്-19 പടർന്നുപിടിക്കുന്നതെന്ന് തമിഴ്നാട് ക്ഷീരവകുപ്പ് മന്ത്രി രാജേന്ദ്രബാലാജിയുടെ ട്വീറ്റ് വിവാദമായി. ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയെ അണ്ണാ ഡി.എം.കെ വിരുതുനഗർ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി.
പാർട്ടി കോഒാഡിനേറ്റർ ഒ.പന്നീർശെൽവം, ജോ. കോഒാഡിനേറ്റർ മുഖ്യമന്ത്രി എടപ്പാടി പളനിസാമി എന്നിവർ സംയുക്തമായാണ് തീരുമാനം പ്രഖ്യാപിച്ചത്. പലപ്പോഴും പാർട്ടിനേതൃത്വത്തെ മറികടന്ന് പ്രഖ്യാപനങ്ങൾ നടത്തുന്നതും വിവാദ പ്രസ്താവനകൾ നടത്തുന്നതും മന്ത്രിയുടെ പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.